ഖത്തറില്‍ ഇന്ന് നീണ്ട രാത്രി

ദോഹ: രാജ്യത്ത് ഇന്ന് ഏറ്റവും നീണ്ട രാത്രി. രാത്രിക്ക് ദൈര്‍ഘ്യം കൂടുതല്‍ ഉളളതുകൊണ്ടുതന്നെ പകല്‍ ഇന്ന് ഏറ്റവും കുറവായിരിക്കും. ഭൂമിയുടെ അച്ചുതണ്ട് 23.5 ഡിഗ്രി ചരിഞ്ഞിരിക്കുന്നതാണ് ഉത്തര, ദക്ഷിണായനങ്ങളില്‍ രാവിനും പകലിനും വ്യത്യാസം വരാന്‍ കാരണമാകുന്നത്. ഇന്ന് ഖത്തറില്‍ ഭൂമധ്യരേഖയ്ക്ക് 23.5 ഡിഗ്രി വടക്കുമാറി ഉത്തരായനരേഖയ്ക്ക് നേര്‍ലംഭമായി സൂര്യനെത്തും. അതുകൊണ്ടാണ് ഇന്ന് ഇവിടെ പകല്‍ കുറവും രാത്രി കൂടുതലായും വരാന്‍ കാരണം.

മാര്‍ച്ച് 21 വരെ രാജ്യത്ത് പകല്‍ ക്രമേണെ കൂടിയും രാത്രി ക്രമേണ കുറഞ്ഞും വരും. മാര്‍ച്ച് 21 ന് പകലും രാത്രിയും വീണ്ടും തുല്യമായി മാറും.

തണുപ്പ് വര്‍ദ്ധിക്കാനും നേരിയ പൊടിക്കാറ്റിനും ആകാശം മേഘാവൃതമാകാനും പുലര്‍ക്കാലത്ത് മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top