രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

കൊച്ചി:ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ടുമാസം പമ്പയില്‍ പ്രവേശിക്കരുതെന്നും എല്ലാമാസവും പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നേരത്തെ പമ്പ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനുള്ള റാണി മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനായിരുന്നു രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തെത്തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. തുടര്‍ന്ന് കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ ഓടെയാണ് റാന്നി മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിനെ ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യവ്യവസ്ഥ തെറ്റിച്ചതോടെയാണ് റാന്നി കോടതി ജാമ്യം റദ്ദ് ചെയ്ത് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് പാലക്കാട് വെച്ചാണ് രാഹുല്‍ ഈശ്വറിനെ ചെയ്തത്.

Share news
error: Content is protected !!
Scroll to Top