Section

malabari-logo-mobile

ഖത്തറിലെ പുതിയ കുടിയേറ്റ നിയമം;തൊഴില്‍ രഹസ്യം വെളിപ്പെടുത്തിയാല്‍ പിരിച്ചുവിടും;പ്രവാസിയെ താമസാനുമതി രേഖയുണ്ടെങ്കില്‍ ബഹുമാനിക്കണം

HIGHLIGHTS : ദോഹ:ജീവനക്കാരന്‍ കമ്പനിയുടെ തൊഴില്‍രഹസ്യം വെളിപ്പെടുത്തിയാല്‍ അയാളെ ആനൂകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിടാനുള്ള അവകാശം തൊഴിലുടമയക്ക് ഉണ്ടായിരിക്കും. ...

ദോഹ:ജീവനക്കാരന്‍ കമ്പനിയുടെ തൊഴില്‍രഹസ്യം വെളിപ്പെടുത്തിയാല്‍ അയാളെ ആനൂകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിടാനുള്ള അവകാശം തൊഴിലുടമയക്ക് ഉണ്ടായിരിക്കും. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ കുടിയേറ്റ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ കുടിയേറ്റ നിയമത്തെ കുറിച്ച് മാരിയറ്റ് ഹോട്ടലില്‍ നടന്ന സെമിനാറിലാണ് ഇക്കാര്യത്തെ കുറിച്ച് നിയമവിദഗ്ധര്‍ വ്യക്തമാക്കിയത്. ഏതെങ്കിലും പ്രവാസിക്ക് പ്രത്യേകതരത്തില്‍പ്പെട്ട താമസാനുമതിയുടെ രേഖയുണ്ടെങ്കില്‍ അത് ബഹുമാനിക്കണമെന്നും അക്കാര്യം ലംഘിക്കാന്‍ പാടില്ലെന്ന് പൊതുവ്യവസ്ഥ നിയമത്തിലുണ്ടെന്നും സെമിനാറില്‍ വ്യക്തമാക്കി.

sameeksha-malabarinews

ജീവനക്കാരെ തൊഴില്‍ നിന്ന് പിരിച്ചുവിട്ടാല്‍ പോലും തൊഴില്‍രഹസ്യം വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് നിയമം വ്യവസ്ഥചെയ്യുന്നത്. പുതിയ നിയമപ്രകരം തൊഴില്‍ക്കരാര്‍ അവസാനിക്കുക അല്ലെങ്കില്‍ ഓപ്പണ്‍ കരാറിന്റെ കീഴിലുള്ള അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുക, തൊഴിലുടമയുടെ മരണം, ഏതെങ്കിലും കാരണത്താല്‍ കമ്പനി റദ്ദാക്കുക, തൊഴിലുടമയുടെ പീഡനം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് ജീവനക്കാരന് തൊഴില്‍മാറ്റത്തിന് അനുമതിലഭിക്കും.

പുതിയനിയമത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ വര്‍ധിച്ചസാഹചര്യത്തിലാണ് ഓത്ത് ലോ ജേര്‍ണലും അല്‍ സുലൈത്തി നിയമസ്ഥാപനവും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!