Section

malabari-logo-mobile

ഖത്തറില്‍ വീട്ടുവാടക കുറയും; 2 മുതല്‍ 6 മാസം വരെ സൗജന്യ താമസ ഓഫറുകളുമായി പ്രമുഖ കമ്പനികള്‍

HIGHLIGHTS : ദോഹ: പാര്‍പ്പിട യൂണിറ്റുകള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വീട്ടുവാടക കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നു. മുപ്പത് ശതമാനത്തോളം കുറവ് ഉ...

ദോഹ: പാര്‍പ്പിട യൂണിറ്റുകള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വീട്ടുവാടക കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നു. മുപ്പത് ശതമാനത്തോളം കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നിലവില്‍ പാര്‍പ്പിട യൂണിറ്റുകള്‍ സുലഭമായി ലഭിക്കുന്നതിനാല്‍ വാടക കുറയ്ക്കാന്‍ വസ്തുക്കച്ചവട കമ്പനികളെ നിര്‍ബന്ധിതരാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ വാടക കുറയ്ക്കുന്നതിന് പകരമായി പല പ്രമുഖ കമ്പനികളും വലിയ ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ചില കമ്പനികള്‍ രണ്ട് മുതല്‍ ആറു മാസംവരെ സൗജ്യ താമസം ഉള്‍പ്പെടെയുള്ള ഓഫറുകളാണ് നല്‍കുന്നത്. ഖത്തര്‍ ടിവിയില്‍ നടന്ന സംവാദത്തിലാണ് കെട്ടിട ഉടമകള്‍ 20 മുതല്‍ 30 ശതമാനം വരെ വാടക കുറയ്ക്കാന്‍ തയ്യാറാകുമെന്ന് ഖത്തറി വസ്തുക്കച്ചവട വിദഗ്ധനായ ഖലീഫ അല്‍മസലമണി വ്യക്തമാാക്കിയത്. കെട്ടിടം വാടകക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നതിനേക്കാള്‍ നല്ലത് വാടക കുറയ്ക്കുന്നതാണെന്നും അദേഹം പറഞ്ഞു. 8,000 റിയാല്‍ വാടക ഈടക്കുന്നത് 6,000 റിയാലാക്കി കുറയ്ക്കുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

എണ്ണ വിലയിടിവ് രാജ്യത്തെ വസ്തുക്കച്ചവട വിപണിയെ സാരമായി ബാധിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!