ഫ്യുജി ഫിലിം-ക്യു.പി.സി ഖത്തര്‍ ഫോട്ടോഗ്രാഫി മത്സം;രണ്ടാംസ്ഥാനം എ കെ ബിജുരാജിന്

ദോഹ: ഫ്യുജി ഫിലിം-ക്യു.പി.സി ഖത്തര്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിയായ എ കെ ബിജുരാജിന് രണ്ടാം സ്ഥാനം. കത്താറ ആംഫി തീയേറ്ററില്‍ പ്രദര്‍സിപ്പിച്ച സിറിയയെക്കുറിച്ചുള്ള ഡോക്യുമെന്ററി വീക്ഷിക്കുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ബിജുരാജ് പകര്‍ത്തിയ ചിത്രത്തിനാണ് സമ്മാനം ലഭിച്ചത്. 165 ഓളം ചിത്രങ്ങളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

ഒന്നാം സ്ഥാനം ഫിലിപ്പൈന്‍ സ്വദേശിയായ ലിംബോ റിച്ചാര്‍ഡും മൂന്നാം സ്ഥാനം അര്‍ജന്റീനയുടെ ഡിനോ അഡ്രിയാനോ പാലസ്സിനുമാണ് ലഭിച്ചത്.

തനിക്ക് ലഭിച്ച ഈ അവാര്‍ഡും ചിത്രവും സിറിയയിലെ നിലനില്‍പ്പിനായി പോരാടുന്ന ജനങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നതായി ബിജുരാജ് പറഞ്ഞു.

സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അവാര്‍ഡ്, ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 48 അവര്‍ ചലഞ്ച് സോഷ്യല്‍ അവാര്‍ഡ്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി കായിക ഫോട്ടോഗ്രഫി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂര്‍ കൊയ്യ സ്വദേശിയായ
ബിജുരാജ് ദോഹ ആസ്പയര്‍ അക്കാദമിയുടെ ‘ദോഹ സ്‌റ്റേഡിയം’ എന്ന സ്‌പോര്‍ട്‌സ് മാഗസിന്റെ ഫോട്ടോഗ്രാഫറാണ്. ഭാര്യ;ബോബി. മകള്‍:ദിയ.

Share news
error: Content is protected !!
Scroll to Top