Section

malabari-logo-mobile

നിര്‍മാണ തകരാര്‍;ഖത്തറില്‍ വാഹന കമ്പനിയുടെ മെയിന്റനന്‍സ് സെന്റര്‍ അധികൃതര്‍ അടച്ചുപൂട്ടി

HIGHLIGHTS : ദോഹ: ഖത്തറില്‍ നിര്‍മ്മാണ തകരാറിനെ തുടര്‍ന്ന് പ്രമുഖ വാഹന കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മെയിന്റനന്‍സ് സെന്റര്‍ അടച്ചുപൂട്ടി. സാമ്പത്തിക വാണിജ...

ദോഹ: ഖത്തറില്‍ നിര്‍മ്മാണ തകരാറിനെ തുടര്‍ന്ന് പ്രമുഖ വാഹന കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മെയിന്റനന്‍സ് സെന്റര്‍ അടച്ചുപൂട്ടി. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെതാണ് ഈ നടപടി. ഇവര്‍ വില്‍പ്പന നടത്തിയ ഏതാനും മോഡലുകളില്‍ കണ്ടെത്തിയ നിര്‍മാണ തരാറിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം മന്ത്രാലയത്തെ അറിയിക്കാത്തതിരിക്കുകയും ഈ മോഡലിലെ എല്ലാ വണ്ടികളും പിന്‍വലിക്കാന്‍ പറഞ്ഞത് അവഗണിക്കുകയും ചെയ്തതിനെതുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നടപടി നേരിടേണ്ടി വന്നത്.

കാറുകളില്‍ ഗുരുതരമായ നിര്‍മാണ തകരാറാണ് കണ്ടെത്തിയതെന്നും. ഇത് പരിഹരിക്കാതെ വാഹനം നിരത്തിലിറക്കിയാല്‍ വന്‍ അപകട സാധ്യതയുണ്ടാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത്തരത്തില്‍ കര്‍ശന നടപടി കൈകൊണ്ടതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

sameeksha-malabarinews

2008 ലെ എട്ടാം നമ്പര്‍ ഉപഭോക്തൃ നിയമ പ്രകാരം ഏതെങ്കിലും ഉല്‍പ്പന്നത്തിന് തകരാറു കണ്ടെത്തിയാല്‍ ആക്കാര്യം മന്ത്രാലയത്തെ അറിയിക്കുകയും വിപണിയില്‍ നിന്ന് പിന്‍ വലിക്കുകയും ചെയ്യണം എന്നാണ്. എന്നാല്‍ ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനത്തിനു ഇപ്പോള്‍ മേല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് പതിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!