Section

malabari-logo-mobile

ഖത്തറില്‍ ടങ്സ്റ്റണ്‍ ബള്‍ബുകള്‍ നിരോധിച്ചു

HIGHLIGHTS : ഖത്തര്‍: വര്‍ഷങ്ങളായി പ്രചാരത്തിലുള്ള ടങ്‌സറ്റണ്‍ ബള്‍ബുകള്‍ ഖത്തറിള്‍ നിരോധിച്ചു. പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ചാണ് ബള്‍ബുകള്‍ ന...

bulbഖത്തര്‍: വര്‍ഷങ്ങളായി പ്രചാരത്തിലുള്ള ടങ്‌സറ്റണ്‍ ബള്‍ബുകള്‍ ഖത്തറിള്‍ നിരോധിച്ചു. പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ചാണ് ബള്‍ബുകള്‍ നിരോധിച്ചിരിക്കുന്നത്. 40, 60 വാട്‌സുകളുള്ള ബള്‍ബുകളുടെ വില്‍പ്പന, ഇറക്കുമതി,പ്രദര്‍ശനം എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ നിരോധനം വരുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

നേരത്തെ 70,100 വാട്ടുകളുള്ള ബള്‍ബുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുറഞ്ഞ വാട്ട്‌സുള്ള ബള്‍ബുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030 കൈവരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടി.കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹാര്‍ദപരവുമായ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!