പുരുഷന്‍ കടലുണ്ടി എംഎല്‍എക്ക്‌ കോവിഡ്‌ : കളക്ടറും സമ്പര്‍ക്കപ്പട്ടികയില്‍

കോഴിക്കോട്‌ : ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ കോവിഡ്‌ സെന്ററിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. എംഎല്‍എയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന കോഴിക്കോട്‌ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

എംഎല്‍എയുടെ ഡ്രൈവര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്‌ പുരുഷന്‍ കടലുണ്ടിയെ പരിശോധനക്ക്‌ വിധേയനാക്കിയത്‌.

കോഴിക്കോട്‌ ജില്ലയില്‍ 394 പേര്‍ക്കാണ്‌ ഇന്നലെ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •