പരപ്പനങ്ങാടി:സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും എന്റെ താനൂര്‍ കൂട്ടായ്മയുടെയും സഹകരണത്തോടെ സെപ്തംബര്‍ 11 ന് നടത്തുന്ന മൂന്നാമത് പൂരപ്പുഴ വള്ളംകളിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു. ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ചെയര്‍മാനും ഇ ടി.മുഹമ്മദ് ബഷീര്‍ എം.പി. രക്ഷാധികാരിയും തിരൂര്‍ തഹസില്‍ദാര്‍ പി.ഉണ്ണി ജനറല്‍ കണ്‍വീനറുമായ 1001 അംഗ സ്വാഗത സംഘമാണ് രൂപികരിച്ചത്.
താനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.പി.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍ പേഴ്‌സണ്‍ സി.കെ. സുബൈദ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പി.സി. അഷറഫ്,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇസ്മായില്‍ , കെ.കെ.യുസഫ് , തിരൂര്‍ തഹസില്‍ദാര്‍ പി.ഉണ്ണി, ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്‍, ഡി. ടി. പി.സി സെക്രട്ടറി പി. വിപിന്‍ ചന്ദ്ര, ഇ ജയന്‍ , ഒ രാജന്‍, കെ. ജനചന്ദ്രന്‍, ജനാര്‍ദ്ദനന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.




