Section

malabari-logo-mobile

ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമം;11 പേര്‍ കൊല്ലപ്പെട്ടു;നിരോധനാജ്ഞ

HIGHLIGHTS : ഛണ്ഡിഗഡ്: ആള്‍ദൈവം ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ക്രമസമാധാന നില തകര്‍...

ഛണ്ഡിഗഡ്: ആള്‍ദൈവം ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ക്രമസമാധാന നില തകര്‍ന്നു. 1 ദേരാ സച്ചാ സൗദ അനുയായികള്‍ അക്രമത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയിതിട്ടുണ്ട്. വ്യാപ അക്രമത്തെ തുടര്‍ന്ന് ഇവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

വിധിയില്‍ പ്രകോപിതരായ റാം റഹീമിന്റെ അനുയായികളെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയാണ്. കോടതി വിധി വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ ഹരിയാനയിലെ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സോഷ്യല്‍ മീഡിയയിലൂടെ സംഘര്‍ഷം ആസൂത്രണം ചെയ്യാതിരിക്കാനായി ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

sameeksha-malabarinews

സുരക്ഷ നടപടികള്‍ കണക്കിലെടുത്ത് റാം റഹീമിനെ തല്‍ക്കാലം സൈനിക കേന്ദ്രത്തിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. പഞ്ചാബിലെ ഒരു റെയില്‍വേ സ്റ്റേഷനും പെട്രോള്‍ പമ്പും തീവെച്ച് നശിപ്പിച്ചു. അക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പിരിക്കേറ്റിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!