പുനർഗേഹം’ ഖര-ദ്രവ്യ സംസ്‌കരണ പ്ലാന്റ്; നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ പ്രധാന ടാങ്കിന്റെ നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. ഫ്ലാറ്റിലെ ടാങ്കുകളിലെ ഖര-ദ്രവ്യ മലിനജലം വിവിധ ഘട്ടങ്ങളിലൂടെ പ്രത്യേക ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം.

എം.ബി.ബി.ആർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവൃത്തികൾ നടത്തുക. ഒരു ദിവസം ഒരു ലക്ഷം ലിറ്റർ മലിന ജലം ഇതുവഴി ശുചീകരിക്കാനാവും. ശുദ്ധീകരിച്ച വെള്ളം ഗാർഡനുകളിലും ഫ്ലഷുകളിലും ഉപയോഗിക്കാം. ഇതോടൊപ്പം ഫ്ലാറ്റിൽ ബയോഗ്യാസ് പ്ലാൻ്റും നിർമ്മിക്കും. ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇതോടെ
പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നും പി.നന്ദകുമാർ
എം.എൽ.എ പറഞ്ഞു.

മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 128 ഫ്ലാറ്റുകൾ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നെങ്കിലും മലിനജലം കൃത്യമായി ഒഴുകി പോകാനും മാലിന്യം സംസ്‌കരിക്കാനും സൗകര്യമുണ്ടായിരുന്നില്ല. സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ഫിഷറീസ് ഫ്ലാറ്റിലെ താമസക്കാരായ മൽസ്യതൊഴിലാളികളുടെ പ്രധാന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

Share news
error: Content is protected !!
Scroll to Top