പുളിങ്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം;  ജാതി വിളിച്ച് അധിക്ഷേപിച്ചെന്ന് പ്രതികള്‍

HIGHLIGHTS : Pulinkunnu native's death a murder; Accused say he was insulted by calling him by his caste

cite

കോട്ടയം: പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റിലായി. കുന്നുമ്മ സ്വദേശികളായ യദു(22), ഹരികൃഷ്ണന്‍(23) എന്നിവരാണ് അറസ്റ്റിലായത്.

മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണം. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് കണ്ടെത്തല്‍. നിരന്തരം കളിയാക്കുന്നതിലും ജാതി വിളിച്ച് അധിക്ഷേപിച്ചതിലുമുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഈ മാസം 2-ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സുരേഷ് മരിച്ചത്. മസ്തിഷ്‌ക അണുബാധയെ തുടര്‍ന്നായിരുന്നു മരണം. മര്‍ദ്ദനത്തില്‍ തലക്കേറ്റുണ്ടായ ക്ഷതം പിന്നീട് മസ്തിഷ്‌ക അണുബാധയായി മാറിയെന്നാണ് കണ്ടെത്തല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!