Section

malabari-logo-mobile

മലബാറിന്റെ സാംസ്കാരിക പൈതൃകം തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാർത്ഥികളും പി എസ് എം ഒ കോളേജ് സന്ദർശിച്ചു

HIGHLIGHTS : തിരൂരങ്ങാടി:മാപ്പിളപ്പാട്ടിന്റെ ഇശലും മാപ്പിള കലകളുടെ പൈതൃകവും തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർഥികളും പി എസ് എം ഒ ...

തിരൂരങ്ങാടി:മാപ്പിളപ്പാട്ടിന്റെ ഇശലും മാപ്പിള കലകളുടെ പൈതൃകവും തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർഥികളും പി എസ് എം ഒ കോളേജ് സന്ദർശിച്ചു .

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ‘വിദേശ പഠന’ പദ്ധതിയുടെ ഭാഗമായിട്ടാണ് സന്ദർശനം .ഏഴു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി പതിനാലോളം വിദ്യാർഥികളും അധ്യാപകരുമാണ് സംഘത്തിനൊപ്പം ഉള്ളത്. മാപ്പിള സംസ്കാരത്തിൻറെ ചരിത്രവും വർത്തമാനവും നേരിട്ട് അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് എത്തിയിരിക്കുന്നത്.

sameeksha-malabarinews

ജനുവരി 11 ന് പരപ്പനങ്ങാടി തീരപ്രദേശo സന്ദർശിച്ചു. തീരപ്രദേശത്തെ കോൽകലിയുടെ ചരിത്രവും കോൽക്കളി കടന്നു വന്ന വഴികളും മജീദ് ഗുരുക്കളും സംഘവും വിദ്യാര്തികൾക് വിശദീകരിച് കൊടുത്തു . പി എസ് എം ഒ കോളേജിൽ വച്ച് നടന്ന സെമിനാർ കോളേജ് മാനേജർ എം. കെ. ബാവ ഉദ്ഘാടനം ചെയ്‌തു . ‘ കേരള കുടിയേറ്റത്തിന്റെ ഭാവി ‘ എന്ന വിഷയത്തിൽ
ഡോ: ഷിബിനു . എസ് ക്ലാസ് എടുത്തു .തുടർന്ന് പി എസ് എം ഒ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മാപ്പിളപ്പാട്ടും ,കൊൽക്കളിയും നടന്നു. പ്രൊഫ:സാമുവൽ മാർക്ക് ആൻഡേഴ്സൺ, ഡോ .നീലിമ ജയചന്ദ്രൻ (ന്യൂ യോർക്ക് യൂണിവേഴ്സിറ്റി) എന്നിവരാണ് സംഘത്തെ നയിക്കുന്നത്. . പ്രിൻസിപ്പൽ ഡോ: അസീസ് . കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് ഹസീബ് .എൻ സ്വാഗതവും നൂഹ നന്ദിയും അറിയിച്ചു.

പി .എസ് .എം .ഒ കോളേജ് ചരിത്ര വിഭാഗം മുൻ മേധാവി ഡോ: അബ്ദുൽ റസാഖ്, ചരിത്ര വിഭാഗം അദ്ധ്യാപകരായ , മുഹമ്മദ് ഹസീബ് .എൻ, അബ്ദുൽ റഊഫ് പി,ഡോ .അബ്ദുൽ റഷീദ്, ശരവണൻ ആർ , ഫഹദ് കെ തുടങ്ങിയവർ സംബന്ധിച്ചു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!