പി.എസ്.സി പരീക്ഷ മാറ്റിവച്ചു

പൊതു പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 12ന് പി.എസ്.സി കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ്) ഡയറക്ട് റിക്രൂട്ട്മെന്റ്-ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് (കാറ്റഗറി നമ്പര്‍ 580/2024) തസ്തികയിലേക്കുള്ള പരീക്ഷ ഫെബ്രുവരി 21 ലേക്ക് മാറ്റി.

പരീക്ഷാ സമയത്തിലോ, പരീക്ഷാ കേന്ദ്രത്തിലോ മാറ്റമില്ല.

ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ തീയതിയില്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top