പിഎസ് സി പരീക്ഷ തീയതിയില്‍ മാറ്റം

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ പിടിഎച്ച്എസ്ടി (ഹിന്ദി) (കാറ്റഗറി നം.271/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പിഎസ് സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 25 ന് നടത്താനിരുന്ന അഭിമുഖ പരീക്ഷ ഒക്ടോബര്‍ 24ന് അതേ സമയത്ത് നടത്തും.

ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.
അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ അന്നേ ദിവസം അഭിമുഖപരീക്ഷക്കായി എത്തണം.
ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ -ഫോം (Appendix-28) പിഎസ് സി യുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കണം. ഫോണ്‍ . 0495 2371971.

Share news
error: Content is protected !!
Scroll to Top