ദില്ലി: വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായുള്ള കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനം ഇറങ്ങി. ഏഴാം തിയ്യതിമുതല്‍ ഇവരെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിമാന മാര്‍ഗവും, കപ്പല്‍മാര്‍ഗവുമായിരിക്കും എത്തിക്കും. യാത്രാക്കൂലി പ്രവാസികള്‍ തന്നെ വഹിക്കണം. ഇവര്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം
യാത്രയ്ക്ക് മുന്‍പ് എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. രോഗ ലക്ഷണം ഇല്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. ഇവര്‍ ഇവിടെ 14 ദിവസം നിരീക്ഷണത്തില്‍ ഇരിക്കണം. നാവികസേന വിവമാനങ്ങളും ഇതിനായി ഉപയോഗിക്കും.
പ്രസ്സ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോയാണ് മാധ്യങ്ങളെ ഇക്കാര്യം അറിയിച്ചത്. വിദേശകാര്യമന്ത്രാലയവും സിവില്‍ എവിയേഷന്‍ വകുപ്പും തങ്ങളുടെ വെബ്‌സൈറ്റ് വഴി തുടര്‍ന്നുള്ള വിവിരം നല്‍കും. ഹെല്‍ത്ത് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കനടപടികള്‍ സ്വീകരിക്കുക.
അതത് രാജ്യങ്ങളിലുള്ള എംബസികള്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഗര്‍ഭിണികള്‍ വയോജനങ്ങള്‍, വിസ കാലവധി തീര്‍ന്നവര്‍, വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരത്തിനായി പോയവര്‍ എന്നതരത്തിലായിരിക്കും മുന്‍ഗണനാക്രമം തീരുമാനിക്കുക.ഗള്‍ഫ് മേഖലയിലെ ആളുകളെ വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക എന്നതാണ് സൂചന




