2024-25 വർഷത്തെ റിസർച്ച് അവാർഡിന് (ആസ്പയർ) അർഹരായ പിഎച്ച്ഡിയ്ക്ക് 75 ശതമാനവും പിജിയ്ക്ക് 80 ശതമാനവും മാർക്ക് നേടിയ വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, IFSCode എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തണം.
തെറ്റ് തിരുത്തൽ, ലിസ്റ്റിൽ പരാതിയുള്ളവർ ആയത് dceaspire2018@gmail.com എന്ന മെയിലിലോ 8281098580 എന്ന മൊബെൽ നമ്പർ മുഖേനയോ ജനുവരി 27 വൈകിട്ട് അഞ്ചു മണിക്കു മുൻപായി ബന്ധപ്പെടണം. പിന്നീട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല.




