പ്രതിഷേധം ;രണ്ട് സ്‌കൂളുകള്‍ക്ക് വിലക്ക്

കേരള സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയില്‍ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

മലപ്പുറം ജില്ലയിലെ തിരുനാവായ എന്‍.എം.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളെയാണ് വിലക്കിയത്. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്.

2024 നവംബര്‍ 04 മുതല്‍ 11 വരെ എറണാകുളം ജില്ലയില്‍ സംഘടിപ്പിച്ച സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top