സ്വത്ത് തര്‍ക്കം; മകനെയും കുടുംബത്തെയും പിതാവ് തീകൊളുത്തി കൊന്നു

തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെയും കുടുംബത്തെയും തീ കൊളുത്തിക്കൊന്നു. തൊടുപുഴ ചീനിക്കുഴി സ്വദേശി ഹമീദ്(79)ആണ് മകനേയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്നാണ് വിവരം.

അബ്ദുള്‍ ഫൈസല്‍ (45), ഭാര്യ: ഷീബ, മക്കളായ മെഹര്‍(16), അഫ്‌സാന(14) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പിതാവ് ഹമീദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുകയായിരുന്ന സമയത്ത് വീടിന് തീവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top