കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍

ദില്ലി കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ്‌കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഇന്നലെ രാത്രിയിലാണ് സ്ഥാനാര്‍ത്ഥി തീരുമാനമായത്.

വനിത, യുവ, ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം എന്നിവയാണ് ജെബി മേത്തറിന് അനുകൂല ഘടകമായത്. 2010 മുതല്‍ ആലുവ നഗരസഭ കൗണ്‍സിലറായും വൈസ് ചെയര്‍ പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അവസാന റൗണ്ടില്‍ കെപിസിസി ജെബി മേത്തര്‍, എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നീ പേരുകളടങ്ങിയ പട്ടികയാണ് ഹൈക്കമാന്റിന് കൈമാറിയത്.

മറ്റു രണ്ട് ഒഴിവുകളിലേക്ക് സിപിഎമ്മിന്റെ എഎ റഹീമും, സിപിഐയുടെ സന്തോഷ്‌കുമാറും മത്സരിക്കും

Share news
error: Content is protected !!
Scroll to Top