പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

HIGHLIGHTS : Project Coordinator Appointment

മലപ്പുറം ജില്ലയില്‍ തൂതപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ്
നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെന്റ് ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോ സിസ്റ്റം പ്രൊജക്ട്-2025-26 ന്റെ നിര്‍വ്വഹണത്തിനായി ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് കോര്‍ഡിനേറ്ററെ നിയമിക്കുന്നു.

35 വയസ്സ് കവിയാത്ത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിഷറീസ് സയന്‍സ് ബിരുദമോ അല്ലെങ്കില്‍ ഫിഷറീസ്/അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, നിറമരുതൂര്‍ (പി.ഒ), ഉണ്ണിയാല്‍, മലപ്പുറം- 676109 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ സമര്‍പ്പിക്കണം. ഒക്ടോബര്‍ 18ന് വൈകിട്ട് നാലിനകം അപേക്ഷ ലഭിക്കണം.ഫോണ്‍: 9496007031

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!