നിരോധിത ലോട്ടറി വില്‍പ്പന: യുവാവ് പിടിയില്‍

HIGHLIGHTS : കോട്ടക്കല്‍: നിരോധിത ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പറപ്പൂര്‍ പുത്തനാറക്കല്‍ പൂവന്‍വളപ്പില്‍ ഫിറോസ് ഖാന്‍ (27)ആണ് കോട്ടക്ക...

malabarinews

കോട്ടക്കല്‍: നിരോധിത ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പറപ്പൂര്‍ പുത്തനാറക്കല്‍ പൂവന്‍വളപ്പില്‍ ഫിറോസ് ഖാന്‍ (27)ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്.

sameeksha

കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിന്റെ പിറകുവശത്തെ കടമുറിയില്‍ നിന്നായിരുന്നു വില്‍പ്പന. വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമുഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ യുവാക്കളെ ആകര്‍ഷിച്ചിരുന്നത്.

ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയട്ടൂര്‍, എസ്‌ഐ വിമല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ രജീഷ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!