പ്രൊഫസര്‍ പി മമ്മദ് അനുസ്മരണ സമ്മേളനം നാളെ

തിരൂരങ്ങാടി : സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും, എകെപിസിടിഎ, സാന്ത്വം മുന്‍ സംസ്ഥാന പ്രസിഡണ്ടും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 6.30 ന് തിരൂരങ്ങാടി വെച്ച് നടക്കും.

സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനില്‍ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, ഡോ: കെ ടി ജലീല്‍ എംഎല്‍എ, പ്രൊഫസര്‍ എം എം നാരായണന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top