സിനിമാ തിയേറ്ററില്‍ ജീവനക്കാരെ ആക്രമിച്ച ഏഴ് പൊന്നാനി സ്വദേശികള്‍ പോലീസ് പിടിയില്‍

പൊന്നാനി:എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ കയറി ജീവനക്കാരെ ആക്രമിച്ച കേസില്‍ പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23), ഇസ്മയില്‍ (23), ഷിബിലി (22), ലത്തീഫ് (24), സാഹിര്‍ (21), മിഷാബ് (25), സുഹൈല്‍ (21) എന്നിവരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.

സിനിമ കഴിഞ്ഞ് തിയേറ്ററിലെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് വാഹനങ്ങള്‍ പുറത്തുപോകുന്ന സമയത്ത് ഇവരുടെ വാഹനം അകത്തേക്ക് വിടാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.

രാത്രി 10.30 ന് സംഘം തിയേറ്ററില്‍ എത്തി ജീവനക്കാരനായ ഗോപിയെ ആക്രമിച്ച് കൈ ഒടിച്ചു. പിടിച്ചു മാറ്റാനെത്തിയ ഓപ്പറേറ്റര്‍ രഞ്ജിത്തിനെ മൂര്‍ച്ചയേറിയ താക്കോല്‍കൊണ്ട് മുഖത്തു കുത്തിപ്പരില്പിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ മാനേജര്‍ ഹരികുമാറും മറ്റു ജീവനക്കാരും ചേര്‍ന്ന് രണ്ടുപേരെ പിടികൂടി പോലീസില്‍ ഏല്പിച്ചു. പരിക്കേറ്റവര്‍ എടപ്പാള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

 

Share news
error: Content is protected !!
Scroll to Top