പ്രൊഫ. പി മമ്മദ് അനുസ്മരണ സമ്മേളനം

തിരൂരങ്ങാടി: സിപിഐ എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും എകെപിസിടിഎ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ. പി മമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു. തിരൂരങ്ങാടിയില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റി അംഗം കെ രാമദാസ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, പ്രൊഫ. എം എം നാരായണന്‍, ഏരിയാ സെക്രട്ടറി തയ്യില്‍ അലവി, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ. പി പി അബ്ദുല്‍ റസാഖ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ അഡ്വ. സി ഇബ്രാഹിംകുട്ടി, ടി കാര്‍ത്തികേയന്‍, എകെപി സിആര്‍ടിഎ മേഖലാ സെക്രട്ടറി ഡോ. കെ വാസുദേവന്‍പിള്ള, പ്രൊഫ. കെ അലവിക്കുട്ടി, എംഎംസിടി ചെയര്‍മാന്‍ കെ മുഹമ്മദാലി, ഇ പി മനോജ്, കമറുദീന്‍ കക്കാട് എന്നിവര്‍ സംസാരിച്ചു.

പ്രൊഫ. പി മമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ന്യൂനപക്ഷ യുവജന പരിശീലന പ്രിന്‍സിപ്പല്‍മാരുടെ ആദ്യഘട്ട സഹായധനം പാലക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ കെ വാസുദേവന്‍പിള്ള കൈമാറി. എകെപിസിടിഎ പിഎസ്എംഒ കോളേജ് അംഗങ്ങളും മുന്‍ അംഗങ്ങളും നല്‍കുന്ന ആദ്യഘട്ട സഹായം പ്രൊഫ. കെ അലവിക്കുട്ടി കൈമാറി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായില്‍ സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം എ ടി ജാബിര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top