Section

malabari-logo-mobile

പ്രൊഫ. കമാല്‍ പാഷ അന്തരിച്ചു

HIGHLIGHTS : Prof. Kamal Pasha has passed away

മലപ്പുറം:ചരിത്ര പണ്ഡിതനും തിരൂരങ്ങാടി പി. എസ്. എം. ഒ. കോളജ് ഹിസ്റ്ററി ആന്റ് എക്കണോമിക്‌സ് വിഭാഗം തലവനുമായിരുന്ന ഡോ. മുസ്തഫാ കമാല്‍ പാഷ അന്തരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശിയാണ്.എഴുത്തുകാരന്‍, പ്രബോധകന്‍, ചരിത്രകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാ മസ്ജിദില്‍ നടക്കും.

1946 ജൂണ്‍ 25 ന് ചെര്‍പ്പുളശ്ശേരിയിലാണ് കമാല്‍ പാഷ ജനിച്ചുത് പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ്. മാതാവ് മഠത്തില്‍ തിത്തിക്കുട്ടി ആലിപ്പറമ്പ്. ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്‌കൂളില്‍ നിന്നും 1962 ല്‍ എസ്.എസ്.എല്‍.സി പാസായി. തുര്‍ന്ന് 1966 ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. 1968 ല്‍ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മുന്‍ വൈസ് ചാന്‍സ്ലര്‍ ടി.കെ. രവീന്ദ്രന്റെ കീഴില്‍ പി.എച്ച്.ഡി ബിരുദം നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തിരൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, ഈരാട്ടുപേട്ട,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ സയന്‍സ് സെമിനാറുകള്‍ സംഘടിപ്പിച്ചു.വ്യത്യസ്ത വിഷയങ്ങളിലായി 60 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍ തയ്യാറാക്കിയത് ഇതില്‍ പ്രധാനപ്പെട്ട ഒരു ഉദ്യമമായിരുന്നു.

sameeksha-malabarinews

ലോകചരിത്രം, ഇന്ത്യാചരിത്രം, ഇസ്ലാമിക ചരിത്രം എന്നീ പേരുകളില്‍ യൂണിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ ഹദീസ് സമാഹാരങ്ങളായ സിഹാഹുസ്സിത്ത വിഷയാധിഷ്ടിതമായി 4 വാള്യങ്ങളിലായി ഹദീസ് വിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യമാർ : പ്രൊഫ. കെ. ഹബീബ, വി.പി. ഹഫ്സ. മക്കൾ: അമീൻ പാഷ(ചെന്നൈ), ഡോ.സുമയ്യ ബാബു ( ദുബൈ), സാജിദ് പാഷ (സ്പെയ്സ് & ഫ്രെയിംസ് കോഴിക്കോട് ), ഡോ. ഷമീമ നാസർ (അജ്മാൻ), നാജിദ് (സീറു ഐ.ടി. സൊല്യൂഷൻസ്, എറണാകുളം), ഡോ. തസ്നീം ഫാത്തിമ ( എം.ഇ.എസ് കോളജ് ഓഫ് എഞ്ചിനീയറിങ്, കുറ്റിപ്പുറം), സാജിദ അനീസ് (ഷാർജ ), ഡോ. നാജിദാ ഷറഫ് (പൂക്കാട്ടിരി), ഡോ. ഷാക്കിറ ഷമീം (മെഡിക്കൽ ഓഫീസർ, പാങ്ങ്), ഡോ. താഹിറ റഫീഖ് (വെളിയംകോട്), ഡോ. സയ്യിദാ അലി ( ഖത്തർ), ഹിഷാം പാഷ ( ന്യൂ കോർ ഐ. ടി സൊലൂഷ്യൻസ്, കോഴിക്കോട്), ആയിശാ നശാത്ത് പാഷ ( എം. ഇ.എസ് സ്ക്കൂൾ ഓഫ് ആർക്കിടെക്ചർ ) . മരുമക്കൾ : ഫെബിൻ അമീൻ (എൽ ആന്റ് ടി ചെന്നെ), ഡോ. ബാബു (ദുബൈ), ഡോ. സറീന സാജിദ് ( സ്പെയ്സ് & ഫ്രെയിംസ് കോഴിക്കോട്), എം. സി. എ. നാസർ (മീഡിയാ വൺ ദുബൈ), ലിസ സലീന, ഡോ. മുഹമ്മദ് ബദീഉസ്സമാൻ (CEO, IECI), ഈസാ അനീസ് (ലീഗൽ അഡ്വൈസർ ഷാർജ ), ഷറഫുദീൻ (ദാറുസ്സലാം, ചാലക്കൽ ) ,  ഷമീം (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ , KSEB തിരൂർ ), റഫീഖ് ( അഡ്നോക്, അബുദാബി), അലി ഓമച്ചപ്പുഴ (ഖത്തർ ), ഡോ. സഫ ഹിഷാം (പാഷ ഡെന്റൽ കെയർ, പൂക്കാട്ടിരി), ഡോ. അർഷദ് അലി (പെരുമ്പിലാവ് ) 

സഹോദരങ്ങൾ: സൈഫുദ്ദീൻ, നാസർ, അമീർ , പരേതനായ സുബൈർ, ഫൈസൽ, ഫാത്തിമ, സാബിറ

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!