വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സ് നേതാക്കളും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. വയനാട്ടില്‍ വന്‍ജനാവലിയാണ് യുഡിഎഫിന്റെ റോഡ് ഷോയില്‍ അണിനിരന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രേവന്ത് റെഡ്ഡി, കെ സുധാകരന്‍, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര,മകന്‍ എന്നിവര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കുന്നുണ്ട്. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം.

5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമര്‍പ്പിക്കും.സോണിയ ഗാന്ധിക്കും റോബര്‍ട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്.

 

Share news
error: Content is protected !!
Scroll to Top