യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു; ഏഴ് മരണം

വാഷിങ്ടൻ: യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു ഏഴ് പേർ മരിച്ചു. മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിലാണ് സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണത്‌. ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.

അമേരിക്കയിലെ വിവിധഭാഗങ്ങളിൽ അതിശക്തമായ ശീതക്കാറ്റ് തുടരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തെത്തുടർന്ന് ബാംഗോർ വിമാനത്താവളം താത്കാലികമായി അടച്ചിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top