
മലപ്പുറം: മലപ്പുറത്തുകൂടെ പോകുന്ന മുഴുവന്‍ സ്വകാര്യ യാത്രാ ബസുകളും കോട്ടപ്പടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ തീരുമാനമായി. 29 മുതല്‍ മുഴുവന്‍ സ്വകാര്യ യാത്രാ ബസുകളും നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിന് മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തും. നഗരത്തില്‍ അടിയ്ക്കടി ഉണ്ടാവുന്ന റോഡ് ഗതാഗത തടസ്സത്തിന് കാരണമാവുന്ന അനധികൃത ബസ് സ്റ്റോപ്പുകള്‍ നിര്‍ത്തല്‍ ചെയ്ത് അംഗീകൃത ബസ് സ്റ്റോപ്പുകളില്‍ മാത്രം ബസുകള്‍ നിര്‍ത്തുന്നതിനും തീരുമാനിച്ചു.
അനധികൃത പാര്‍ക്കിങ്ങില്‍ നി ര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതിനും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. സ്ഥിരം സമിതി കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി കെ അബ്ദുല്‍ ഹക്കീം, പി കെ സക്കീര്‍ ഹുസൈന്‍, അബ്ദുല്‍ഹമീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, സി പി ആയിഷാബി, നഗരസഭാ കൗണ്‍സിലര്‍ സി സുരേഷ്, ട്രാഫിക് എസ്‌ഐ പി അബ്ദുല്‍ കരീം, അബ്ദുല്‍ അസീസ്, ഒപി ശിഹാബുദ്ദീന്‍, ജയന്തി വി നാരായണന്‍, പി യാസിര്‍, കെ എസ് മുകുന്ദന്‍, കെ സെയ്ത്, അന്‍വര്‍ കൊന്നോല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




