
സ്വകാര്യ ബസ്സുടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങും. ഒരുമാസം കഴിഞ്ഞിട്ടും സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
സംയുക്ത ബസ്സുടമ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം ചാർജ് 12 രൂപയാക്കണം എന്നും കിലോമീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ബസ് ചാർജ് കൺസഷൻ നൽകണമെങ്കിൽ നികുതി ഒഴിവാക്കണമെന്നും അല്ലെങ്കിൽ ഡീസലിന് സബ്സിഡി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




