അബുദാബി: പ്രാധനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ന് യുഎഇ സന്ദര്‍ശിക്കും. സന്ദര്‍ശനം കഴിഞ്ഞ് രാത്രിയോടെ മടങ്ങും.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നേരില്‍ കണ്ട് അഭിനന്ദിക്കാനും അന്തരിച്ച മുന്‍ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാനുമാണ് പ്രധാനമന്ത്രിയെത്തുന്നത്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടതിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശനത്തിന് എത്തുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




