പുതിയ ഇന്ത്യൻ ക്രിമിനൽ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: നിലവിലുള്ള ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമംഎന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ ഇതോടെ നിയമമായി. ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയബില്ലുകളാണ് സഭകൾ പാസാക്കിയത്.

പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാവും. ഭരണകൂടത്തിന് എതിരായപ്രവർത്തനങ്ങൾ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാൽ, ഭാരതീയ ന്യയാസംഹിതാ ബില്ലിൽ 150-ാ ംവകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമമായി നിലനിർത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പൊലീസ് കസ്റ്റഡികാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇതിനപ്പുറവും പൊലീസ് കസ്റ്റഡിനീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവുംകുറ്റപത്രസമർപ്പണവുമടക്കമുള്ള നടപടികൾക്ക് സമയപരിധി നിശ്ചയിച്ചു.

കൊളോണിയൽക്കാലത്തെ ക്രിമിനൽ നിയമങ്ങൾക്ക് മാറ്റം വരുത്തി ഭാരതീയമാക്കാനുദ്ദേശിച്ചാണ്പൊളിച്ചെഴുത്തെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. സസ്പെൻഷനെത്തുടർന്ന് പ്രതിപക്ഷത്തെ ഇന്ത്യസഖ്യകക്ഷികൾ പാർലമെന്റിന് പുറത്തായ സമയത്തായിരുന്നു മൂന്ന് ബില്ലുകളും ഇരുസഭകളിലും പാസാക്കിയത്.

ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പാർലമെന്റിൽ ആദ്യ ബില്ലുകൾ അവതരിപ്പിച്ചത്. പിന്നീട്സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. നവംബർ പത്തിന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിസംബർ 11-ന്ബില്ലുകൾ പിൻവലിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top