ടി20 ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിൽ മിന്നു മണിയും

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി താരംമിന്നു മണി ഇടം നേടി. 16 അംഗ ടീമിനെയാണു ബിസിസിഐ പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതലാണ് മൂന്ന്മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. 5, 7, 9 തീയതികളില്‍ നവി മുംബൈ ഡി വൈ പാട്ടീല്‍സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍

മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ മിന്നുവിന് ഇടംനേടാനായില്ല. ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണു മത്സരങ്ങള്‍. വാംഖഡെ സ്റ്റേഡിയത്തിലാണ്ഏകദിന പരമ്പര

ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമീമറോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, ശ്രേയാങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂര്‍, ടിറ്റസ് സാധു, പൂജ വസ്ത്രകാര്‍, കനിക അഹൂജ, മിന്നു മണി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top