ആവശ്യമായ ചേരുവകൾ
പനീർ – 150 g
കശുവണ്ടി – 17/18
വെളുത്തുള്ളി – 1
ചെറുനാരങ്ങ നീര് – 1 നാരങ്ങയുടെ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കശുവണ്ടി സോഫ്റ്റ് ആകാൻ 2-3 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. പനീർ പൊടിച്ച് മാറ്റി വയ്ക്കുക. ശേഷം വെളുത്തുള്ളി അല്ലി തൊലി കളഞ്ഞ് അരച്ചെടുക്കുക. ഒരു ബ്ലൻഡറിൽ കുതിർത്ത കശുവണ്ടി, പൊടിച്ച പനീർ, വെളുത്തുള്ളി, നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവ ഇട്ട് ഇത് സ്മൂത്തായ ഒരു ക്രീം സ്ഥിരതയിൽ എത്തുന്നതുവരെ നന്നായ് അടിച്ചെടുക്കുക. ഹെൽത്തി ഹൈ പ്രോട്ടീൻ മയോനൈസ് റെഡി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




