കര്‍ക്കടകമാസ വാവുബലിക്ക് ഒരുക്കം പൂര്‍ത്തിയായി

തിരൂര്‍ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ കര്‍ക്കടകമാസ വാവുബലി വ്യാഴാഴ് നടക്കും. പുലര്‍ച്ചെ രണ്ടിന് ബലികര്‍മം ആരംഭിക്കും. 16 കര്‍മികളുടെ കാര്‍മികത്വത്തിലാണ് ബലികര്‍മം നടക്കുന്നത്. പുലര്‍ച്ചെ മൂന്നുമുതല്‍ നിള ഓഡിറ്റോറിയത്തില്‍ അന്നദാനം ആരംഭിക്കും.

വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യം നാവാമുകുന്ദ സ്‌കൂള്‍ ഗ്രൗണ്ടിലും പടിഞ്ഞാറെ നടയിലെ രണ്ടാമത്തെ പെട്രോള്‍ പമ്പിന് സമീപത്തുള്ള ഗ്രൗണ്ടിലും ഒരുക്കിയിട്ടുണ്ട്. 23ന് ക്ഷേത്രത്തില്‍ ബലികര്‍മത്തിനെത്തുന്നവര്‍ക്ക് അന്നദാനം രാത്രി ഒമ്പതുവരെയുണ്ടാകും. ബുധനാഴ്ച ചൂരങ്കോട് ഉണ്ണിക്കൃഷ്ണന്റെ ഭക്തിപ്രഭാഷണം, അന്താരാഷ്ട്ര കൃഷ്ണബോധ സമിതിയുടെ നാമസങ്കീര്‍ത്തനം എന്നിവ അരങ്ങേറും.

കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കടകമാസ വാവുബലി വരയ്ക്കല്‍ കടപ്പുറത്ത് 23-ന് വൈകീട്ട് നാലുമുതല്‍ 24-ന് രാവിലെ 10 വരെയും ശ്രീനാരായണ സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ 24-ന് പുലര്‍ച്ചെ നാലുമുതല്‍ രാവിലെ ഒന്‍പതുവരെയും നടത്താന്‍ ക്ഷേത്രയോഗം തീരുമാനിച്ചു.

എല്ലാ വര്‍ഷത്തെയുംപോലെ ബലികര്‍മത്തിന് ശീട്ടാക്കാനും കര്‍മംചെയ്യാനും മൂന്ന് പ്രത്യേക പന്തലുകളുണ്ടാകും. വരയ്ക്കല്‍ കടപ്പുറത്തുനിന്നും ശ്രീകണ്‌ഠേശ്വരക്ഷേത്രത്തില്‍നിന്നും തിലഹോമം, വിഷ്ണുപൂജ എന്നിവ ശീട്ടാക്കാനുള്ള സൗകര്യവുമുണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top