Section

malabari-logo-mobile

എങ്ങനെ ‘ഹമ്മുസ് ‘എളുപ്പത്തിൽ തയ്യാറാക്കാം

HIGHLIGHTS : Hummus

തയ്യാറാക്കിയത് ;ഷരീഫ
വെള്ള കടല – ഒരു കപ്പ്
നാരങ്ങ നീര്- 1
വെള്ള എള്ള് അരച്ചത് -2 സ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
പുതിന ഇല -2
ഉപ്പ് -ഒരു നുള്ള്
ഒലിവ് എണ്ണ- 4 സ്പൂണ്‍

വെള്ള കടല വെള്ളത്തിലിട്ടു കുതിര്‍ത്തു വേവിച്ചെടുക്കുക. ശേഷം വേവിച്ചെടുത്ത കടല, നാരങ്ങ നീര്, വെള്ള എള്ള് അരച്ചത്, വെളുത്തുള്ളി, പുതിന ഇല, ഉപ്പ് എന്നിവ ഒരു സ്പൂണ്‍ ഒലിവ് എണ്ണയും ചേര്‍ത്ത്് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

sameeksha-malabarinews

ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അയവ് വരുത്തുക.

പാത്രത്തിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ള ഒലിവ് ഓയില്‍ ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക.

കുബ്ബൂസിനും ചപ്പാത്തിക്കു, ബ്രഡ്,ഗ്രില്‍ഡ് ചിക്കന്‍ ഇവയ്‌ക്കെല്ലാം കൂടെ ചേര്‍ത്ത് കഴിക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ഹമ്മുസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!