പ്രീമിയം എം പി വി ഇന്‍വിക്‌റ്റോ ജൂലൈ 5 മുതല്‍ വിപണിയില്‍

മാരുതിയുടെ പ്രീമിയം എം പി വി ഇന്‍വിക്‌റ്റോ ജൂലൈ 5 മുതല്‍ വിപണിയില്‍. ടോയാറ്റ ഇന്നോവയുടെ മാരുതി പതിപ്പാണ് ഇത്.ഇതിന്റെ ഭാഗമായി വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്.25000രൂപ നല്‍കി നെക്‌സ് ഡീലര്‍ഷിപ് വഴിയോ വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം.

മാരുതി വാഹന നിരകളില്‍ ഏറ്റവും വിലകൂടിയതും ഓട്ടോമാറ്റിക് മോഡിലമുള്ള വാഹനമാണിത്. 2 ലിറ്റര്‍ പെട്രോള്‍,2 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുകളാണ് ഇതിനുള്ളത്.173 ബി എച് പി കരുത്തുള്ള പെട്രോള്‍ എഞ്ചിന്‍ പതിപ്പില്‍ സി വി ടി ബോക്‌സായിരിക്കും.21 km മൈലേജ് ആണ് അതിനുള്ളത്.18 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയ്ക്കാണ് ഇതിന്റെ എക്‌സ് ഷോറും വില.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, കണക്റ്റഡ് കാര്‍ ടെക്, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.സിംഗിള്‍ ടോപ് സ്‌പെക് ട്രിം കാള്‍ഡ്,ആല്‍ഫ പ്ലസ് എന്നീ വാരിയെന്റുകളില്‍ ഇത് ലഭ്യമാണ്.

 

Share news
error: Content is protected !!
Scroll to Top