അല്‍ഫോണ്‍സ് സിനിമ ചെയ്യുന്നത് നിര്‍ത്തരുതെന്ന് സുധാ കൊങ്കര. മാനസികമായി മോശമായ അവസ്ഥയിലായിരിക്കെ ‘പ്രേമം’ എന്ന സിനിമയാണ് തനിക്ക് ഉണര്‍വു പകര്‍ന്നത്. അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമം’ തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് , അല്‍ഫോണ്‍സ് പുത്രന്‍ സിനിമ ചെയ്യുന്നതു നിര്‍ത്തരുത് തമിഴ് സംവിധായിക സുധ കൊങ്കര പറഞ്ഞു.
ഏതു രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി നിര്‍ത്തരുതെന്നും അത് താന്‍ ഉറപ്പായും കാണുമെന്നും സുധ കൊങ്കര സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് അല്‍ഫോണ്‍സ് പുത്രന്‍ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോണ്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.
”പ്രിയ അല്‍ഫോണ്‍സ് പുത്രന്‍, നിങ്ങളുടെ സിനിമകള്‍ ഞാന്‍ ചെയ്യും. ‘പ്രേമം’ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. ഞാന്‍ വളരെ മോശമായ മാനസികാവസ്ഥയില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഉണര്‍വ് തന്നത് ആ ചിത്രമാണ്. അത് ഞാന്‍ വീണ്ടും വീണ്ടും കാണുമായിരുന്നു. ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന എന്നെ, പാടെ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഏതു രൂപത്തിലും കലാസൃഷ്ടി തുടരുക, ഞാനതു കാണും.”-സുധ കൊങ്കര കുറിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു





