ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രിയമേറുന്നു

പരപ്പനങ്ങാടി: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രിയമേറുന്നു. ഇന്ധനവിലയില്‍ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ദ്ധനവും അന്തരീക്ഷ മലിനീകരണമില്ലാത്തതും, ഈ ഇരുചക്രവാഹനം വാഹന പ്രേമികള്‍ക്കിടയില്‍ പ്രിയം നേടിക്കഴിഞ്ഞിരിക്കുന്നു.

ഏത് പ്രായക്കാര്‍ക്കും അനായാസം ഉപയോഗിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ പല നിറത്തിലും വലിപ്പത്തിലും ലഭ്യമാണ്.

ഓരോ ദിവസവും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആവശ്യക്കാര്‍ ഏറിവരികയാണെന്നും ഒറ്റ ദിവസം മാത്രം പരപ്പനങ്ങാടിയിലെ ഹിറോ ഇലക്ട്രിക് ഷോറൂമില്‍ നിന്നും പത്ത് സ്‌കൂട്ടറിലധികം വിറ്റുപോകുന്നുണ്ടെന്നും ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ മലപ്പുറം ജില്ലാ ഡിസ്ട്രിക്ക് ഡീലര്‍ അനില്‍ കുമാര്‍.പി, പരപ്പനങ്ങാടി ഡീലര്‍ ബൈജു .സി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top