Section

malabari-logo-mobile

‘തലൈവര്‍’ കമല്‍: മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

HIGHLIGHTS : 'Thalaivar' Kamal: Chief Ministerial candidate of the Third Front

ചെന്നൈ: കമല്‍ ഹാസനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തമിഴ് നാട്ടില്‍ മൂന്നാം മുന്നണി. കമലിന്റെ മക്കള്‍ നീതി മയ്യം നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി (എസ്എംകെ), ഇന്ത്യന്‍ ജനനായക കക്ഷി (ഐജെകെ)എന്നിവയാണ് അണിചേരുന്നത്. കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്നും സൂചനയുണ്ട്. ശരത് കുമാറിനു പുറമെ, ഭാര്യയും നടിയുമായ രാധികയുള്‍പ്പെടെ മത്സരിക്കുന്നതോടെ സ്ഥാനാര്‍ഥിപ്പട്ടിക താരസമ്പന്നമാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സഖ്യത്തിലായിരുന്നു എസ്എംകെ. നേരത്തെ, അണ്ണാഡിഎംകെ ചിഹ്നത്തില്‍ ശരത് കുമാര്‍ എംഎല്‍എ ആയിട്ടുണ്ട്യ എന്നാല്‍ കഴിഞ്ഞ തവണ തോറ്റു. നാടാര്‍ മേഖലയില്‍ സ്വാധീനമുള്ള പാര്‍ട്ടി തെക്കന്‍ തമിഴ് നാട്ടിലെ ഇരുപതോളം സീറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. രാധിക വേളാച്ചേരിയിലും ശരത്കുമാര്‍ കോവില്‍പെട്ടിയിലും മത്സരിച്ചേക്കും.

sameeksha-malabarinews

പെരുമ്പലൂര്‍ എംപിയും എസ്ആര്‍എം ഗ്രൂപ്പ് സ്ഥാപകനുമായ പാരിവേന്ദറിന്റെ പാര്‍ട്ടിയാണ് ഐജെകെ. ഡിഎംകെ ചിഹ്നത്തിലാണ് പാരിവേന്ദര്‍ ലോകസഭയിലേക്കു ജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിലായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!