പി എസ് എം ഒ കോളേജില്‍ വിവാഹ പുര്‍വ്വ കൗണ്‍സിലിംഗ് ട്രെയിനിംഗ് പ്രോഗ്രാമിന് തുടക്കമായി

തിരൂരങ്ങാടി: മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂര്‍വ കൗണ്‍സിലിങ് ട്രെയിനിംഗ് പ്രോഗ്രാമിന് പിഎസ്എംഒ കോളേജില്‍ തുടക്കമായി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യുത്തിന്റെയും തിരൂരങ്ങാടി പി എസ് എം ഒ കോളേജ് കൗണ്‍സലിംഗ് സെല്ലിന്റെയും, ജീവനി മെന്റല്‍ വെല്‍ബിയിങ്ങ് പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം കെ ബാവ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: കെ നിസ്സാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിക്കുകയും അതുമുഖേന അവരില്‍ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റല്‍ കൗണ്‍സലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങള്‍, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, കോണ്‍ഫ്‌ലിക്ട് മാനേജ്‌മെന്റ്, ബഡ്ജറ്റിങ്, പേരെന്റിങ്, ലൈംഗിക ആരോഗ്യ വിഷയങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് കൗണ്‍സലിംഗ് ക്ലാസുകള്‍ നല്‍കുന്നത്.

CCMY വേങ്ങര പ്രിന്‍സിപ്പാള്‍ മുനീറ, കോളേജ് കൗണ്‍സിലിങ് സെല്‍ കോര്‍ഡിനേറ്റര്‍ സലീന. എം എന്നിവര്‍ ആശംസകള്‍ പറഞ്ഞ ചടങ്ങില്‍ കോളേജ് ജീവനി മെന്റല്‍വെല്‍ ബിയിങ് സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. റംല കെ സ്വാഗതവും, ജീവനി കൗണ്‍സിലര്‍ ശ്രുതി. പി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top