ദില്ലി: രാജ്യത്ത് 1957 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഭരണഘടനയിലെ ചട്ടങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സിദ്ധാര്‍ഥശങ്കര്‍ റേയാണ് അവരെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറയുന്നു. തന്റെ ഓര്‍മ്മകുറിപ്പായ ‘ദി ഡ്രമാറ്റിക് ഡെകെയ്‌ഡ്:ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്’ എന്ന പുസ്‌തകത്തിലാണ് അദേഹം ഇത്തരത്തില്‍ പരാമര്‍ശനം നടത്തിയിരിക്കുന്നത്.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ തനിക്ക് ഭരണഘടനാചട്ടങ്ങള്‍ അറിയില്ലായിരുന്നു വെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നോട് പറഞ്ഞതായാണ് പ്രണബ് മുഖര്‍ജി പുസ്‌തകത്തിലെഴുതിയിരിക്കുന്നത്.
അന്നത്തെ പല മന്ത്രിമാരും അടിയന്തിരാവസ്ഥയുടെ ഭവിഷ്യത്തുകളെ കുറിച്ച് ബോധവാന്മാരായിരുന്നില്ലെന്നും രാഷ്ട്രപതിയുടെ ഓര്‍മ്മകുറിപ്പിലുണ്ട്. മൂന്ന് വാല്യങ്ങളുള്ള പുസ്‌തകത്തിന്റെ ആദ്യവാല്യമാണ് പുറത്തിറങ്ങിയിരിക്കുന്നത്.




