പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പി.പി ഷാഹുല്‍ഹമീദിന് ജന്മ നാട്ടില്‍ തീരദേശ വാസികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പുത്തന്‍കടപ്പുറം ഫിഷ് ലാന്‍ഡിങ് സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ നാടിന്റെ സ്‌നേഹോപഹാരവും പൊന്നാട അണിയിക്കലും ഡിവിഷന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് കുന്നുമ്മല്‍ അബ്ദുല്ല നല്‍കി.
വിവിധ പോഷക ഘടകങ്ങളും ആദരിച്ചു. മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ്, സി.പി ചെറിയബാവ, പി.പി പൗറു, പി.പി ശഫീഖ്, എ.പി ഹബീബ്, മുനീര്‍ കോടാലി, പി.അന്‍സാര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




