HIGHLIGHTS : PP Divya was released into police custody
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബു ആത്മഹത്യചെയ്ത സംഭവത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.രണ്ട് ദിവസത്തേക്കായിരുന്നു പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്നു വൈകുന്നേരം അഞ്ചു മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഒക്ടോബര്‍ 15ന് രാവിലെയാണ് നവീന്‍ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.