പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

അരിയല്ലൂര്‍ : 14 വയസുകാരിയായ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാരാട് പൊന്നേമ്പാടം പുതുകുളില്‍ വീട്ടില്‍  സനല്‍ (31)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ പ്രതി ബൈക്കില്‍ പിന്‍തുടരുകയും ഉപദ്രവിക്കുകയുമായിരുന്നു.

പെണ്‍കുട്ടി പറഞ്ഞ അടയാളങ്ങള്‍ വച്ചാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പരപ്പനങ്ങാടി എസ്. ഐ പ്രദീപ്, എ. എസ്. ഐ ജയദേവന്‍, പോലീസുകാരായ സമ്മാസ്, ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top