HIGHLIGHTS : Power outage for 5 days; Locals protest in front of KSEB office in Parappanangadi

പരപ്പനങ്ങാടി: വൈദ്യുതി മുടങ്ങിയിട്ട് അഞ്ച് ദിവസമായിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പരപ്പനങ്ങാടി കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍.

പരപ്പനങ്ങാടി ശാന്തിനഗര്‍ ഭാഗത്താണ് അഞ്ചുദിവസമായി വൈദ്യുതി മുടങ്ങിയിരിക്കുന്നത്. തെങ്ങ് വീണതിനെ തുടര്‍ന്ന് രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകള്‍ മുറിഞ്ഞുവീഴുകയും തുടര്‍ന്ന് ഈ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിക്കുകയുമായിരുന്നു.ശാന്തിനഗര്‍ ഭാഗത്തെ പതിനഞ്ചോളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദൈനംദിന ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. എത്രയും വേഗത്തില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് നാട്ടുകാര്‍ കെ എസ് ഇ ബി ഓഫീസിനു മുന്നിലെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു