വെന്നിയൂരില്‍ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടി

തിരൂരങ്ങാടി : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെന്നിയൂരില്‍ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടി . അഞ്ച് സ്ഥലങ്ങളില്‍ മെയിന്‍ ലൈന്‍ പൊട്ടി. 13 സ്ഥലങ്ങളില്‍ ലൈനുകള്‍  പൊട്ടി. മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു .

വാളക്കുളം പെരുമ്പുഴ , കുറ്റിക്കാട്ടുപാറ, ചുള്ളിപ്പാറ, കക്കാട്, കരുമ്പില്‍ , കുണ്ടുകുളം, കുണ്ടൂര്‍, ചെറുമുക്ക് സൗത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങള്‍ വീണ് ലൈനുകള്‍പൊട്ടിയത്. ഇതിനകം 94 പരാതികള്‍ ലഭിച്ചതായി എ ഇ ബിജു പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top