പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കും: സിദ്ദു

post or no post will stand with rahul and priyanka- navjot singh sidhu

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചണ്ഡീഗഢ്: പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കുമെന്ന് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം നില്‍ക്കും. എല്ലാ പ്രതികൂലശക്തികളും എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചോട്ടെ, ക്രിയാത്മക ഊര്‍ജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാന്‍ ശ്രമിക്കും. പഞ്ചാബിയത് (ലോക സാഹോദര്യം) വിജയിക്കും. ഓരോ പഞ്ചാബിയും വിജയിക്കും. സിദ്ദു ട്വീറ്റ് ചെയ്തു.

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള കൊമ്പുകോര്‍ക്കലില്‍ സിദ്ദുവിന് ഒപ്പമായിരുന്നു രാഹുലും പ്രിയങ്കയും. കലഹം മൂത്തതോടെ പാര്‍ട്ടി ഉന്നത നേതൃത്വം അമരീന്ദറിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. രാജിവെച്ചതിന് പിന്നാലെ അമരീന്ദര്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തു. അതിനിടെ പി.സി.സി. അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് സിദ്ദു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കടുവില്‍ രാജിതീരുമാനത്തില്‍ നിന്ന് സിദ്ദു പിന്മാറി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •