തപാല്‍ പണിമുടക്ക് മലപ്പുറം ജില്ലയില്‍ പൂര്‍ണം

മലപ്പുറം: തപാല്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. തപാല്‍ വകുപ്പിലെ രണ്ടര ലക്ഷത്തോളം വരുന്ന ജിഡിഎസ് ജീവനക്കാരുടെ വേതനം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംബ്ലോയിസ് യൂണിയന്‍(എന്‍എഫ്പിഇ)ന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.

മലപ്പുറം, മഞ്ചേരി, തിരൂര്‍, പൊന്നാനി ഹെഡ് പോസ്‌റ്റോഫീസുകള്‍ ഉള്‍പ്പെടെ എല്ലാ തപാലാഫീസുകളും അടഞ്ഞുകിടക്കുകയാണ്. പണി മുടക്കിയ ജീവനക്കാര്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി.

എന്‍എഫ്പിഇ മഞ്ചേരി ഡിവിഷന്‍ കണ്‍വീനര്‍ കെ കെ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം തോമസ്, ഇ കൃഷ്ണപ്രസാദ്, ടി രാജേഷ്, അരവിന്ദാക്ഷന്‍, വിഎം രാമനുണ്ണി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top