പൂജ ബമ്പര്‍ നറുക്കെടുത്തു;12 കോടി ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ പൂജ ബമ്പര്‍ നറുക്കെടുത്തു. JD 545542 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേര്‍ക്ക് ലഭിക്കും. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. മൊത്തം 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ടിക്കറ്റ് വില 300യാണ്.

മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനം മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് പൂജ ബംബര്‍ ജേതാക്കളെ കാത്തിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top